വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വൈക്കിലശ്ശേരി തെരു പാഞ്ചേരി പൊക്കന്‍ മെമ്മോറിയല്‍ ഹരിശ്രീ അംഗന്‍വാടിയില്‍ കലോത്സവം നടത്തി. പഞ്ചായത്ത് തല കലോത്സവത്തിലേക്കുള്ള മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അംഗന്‍വാടി തല മത്സര പരിപാടികള്‍ രണ്ടു ദിവസങ്ങളിലായി നടന്നു. പരിപാടിയില്‍ അംഗന്‍വാടി കുട്ടികള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, അമ്മമാര്‍, സിഡിഎസ് കുടുംബശ്രീ അംഗങ്ങള്‍
എന്നിവര്‍ കലാപരിപാടികളില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍ നിര്‍വ്വഹിച്ചു. സിഡിഎസ് അംഗം ലീബ പി.ടി.കെ അധ്യക്ഷത വഹിച്ചു. ശൈലജ ചന്ദ്രന്‍ ആശംസ പറഞ്ഞു. അംഗന്‍വാടി വര്‍ക്കര്‍ പ്രഭാവതി സ്വാഗതവും ഹെല്‍പര്‍ ദേവി നന്ദിയും പറഞ്ഞു.