വടകര: ഓടിക്കൊണ്ടിരുന്ന ദീര്‍ഘദൂര സ്വകാര്യ ബസില്‍ നിന്നു തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. വടകര-തലശേരി
ദേശീയപാതയില്‍ നാദാപുരം റോഡിലാണ് അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുന്ന വോളന്റ് ബസിലാണ് ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നത്. എഞ്ചിനുള്ളില്‍ നിന്ന് വന്‍തോതില്‍ പുക ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍ ബസ് നിര്‍ത്തി. യാത്രക്കാരെ മുഴുവന്‍ ഇറക്കിയതിനു പിന്നാലെ തീയും പുകയും കെടുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. ബസ് ജീവനക്കാരും ഓടിക്കൂടിയ നാട്ടുകാരും വെള്ളമൊഴിച്ച് തീ കെടുത്തിയതോടെ വലിയ അപകടം ഒഴിവായി. വടകരയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും തീ അണഞ്ഞിരുന്നു.
