വടകര: തന്റെ വാര്‍ഡില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ തുടങ്ങാന്‍ സൗകര്യമൊരുക്കിയ മുനിസിപ്പല്‍
കൗണ്‍സിലര്‍ ഉദ്ഘാടന ഫലകത്തില്‍ നിന്ന് ഔട്ട്. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കൂടിയായ വി.കെ.അസീസിനെയാണ് സ്വന്തം വാര്‍ഡായ 38ല്‍ നടന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന ഫലകത്തില്‍ നിന്ന് പുറന്തള്ളിയത്.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് യുഡിഎഫും ആര്‍എംപിഐയും ബിജെപിയും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ഡ് കൗണ്‍സിലറെ ഒതുക്കിയ കാര്യം പുറത്തായത്. ഉദ്ഘാടന ഫലകത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.അസീസിന്റെ പേരില്ല.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവാണ് 13ന് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇക്കാര്യവും വൈസ് ചെയര്മാന് പി.കെ.സതീശന്
അധ്യക്ഷത വഹിച്ചതും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി.പ്രജിത സ്വാഗതം പറഞ്ഞതും രേഖപ്പെടുത്തിയ ഫലകത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി തലവന്മാരായ രാജിത പതേരി, പി.സജീവ്കുമാര്‍, എം.ബിജു, സിന്ധു പ്രേമന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ സി.കെ.ഷാജി, നഗരസഭാ സെക്രട്ടറി എന്‍.കെ.ഹരീഷ് എന്നിവരുടെ പേരുകള്‍ സാന്നിധ്യത്തിന്റെ പട്ടികയിലും പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലീഗ് നേതാവുകൂടിയായ വാര്‍ഡ് കൗണ്‍സിലറെ അവഗണിക്കുകയും ചെയ്തു. പത്ത് ആളുകളുടെ പേരിനൊപ്പം വാര്‍ഡിന്റെ പ്രതിനിധിയെ ചേര്‍ക്കണമെന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിഗണിച്ചില്ല.
ഈ അവഗണന ലീഗില്‍ അമര്‍ഷത്തിനു തിരികൊളുത്തി. പിന്നിട്ട നാലു വര്‍ഷം നഗരസഭാ ഭരണത്തോട് ഓച്ചാനിച്ച് നിന്നതിന്
കിട്ടിയ പ്രതിഫലമെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ ഒന്ന്. പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാക്കിയുള്ള ഒരു വര്‍ഷം മാറി നിന്ന് പറ്റാവുന്നയാളെ പ്രതിപക്ഷ നേതാവക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.
അതേസമയം ഉദ്ഘാടന ചടങ്ങിന്റെ 20 മിനുട്ട് മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇതിലെ പ്രതിഷേധം ചെയര്‍പേഴ്സണേയും മുനിസിപ്പല്‍ സെക്രട്ടറിയേയും അറിയിച്ചെന്നും വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.അസീസ് വ്യക്തമാക്കി. മുനിസിപ്പാലിറ്റിയില്‍ നടന്ന ഇത്തരം ചടങ്ങുകളിലൊന്നിലും വാര്‍ഡ് കൗണ്‍സിലറുടെ പേര് നല്‍കാറില്ലെന്നാണ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയതെന്നും വി.കെ.അസീസ് പറഞ്ഞു.