വടകര: റെയില്‍വേ ഡയറക്ടര്‍ ജനറലിന്റെ ‘ഇന്‍ സിഗ്നിയ’ അവാര്‍ഡ് ജേതാവ് ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ടി വിജേഷിനെ വടകര റെയില്‍വേ സ്റ്റേഷനില്‍ ആദരിച്ചു. സ്റ്റേഷന് സൂപ്രണ്ട് ടി.പി.മനേഷന്റെ അധ്യക്ഷതയില്‍ ഡിവൈഎസ്പി ആര്.ഹരിപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു . ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍ വിജേഷിനെ പൊന്നാട
അണിയിച്ച് സ്നേഹോപഹാരം നല്കി. വത്സലന്‍ കുനിയില്‍, ഇന്‍സ്പെക്ടര്‍മാരായ കെ എം സുനില്‍കുമാര്‍, ടി.എം. ധന്യ, പി.പി.ബിനീഷ്, അരവിന്ദ് കിംഗ്, ബാലഗോപാലന് വി.പി , രാംദാസ് ടി.കെ, അരവിന്ദാക്ഷന് പുത്തൂര്‍, പി എം മണി, കെ ജ്യോതി കുമാര്‍, സി കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു.
