വടകര: വാഹനാപകടത്തിന്റെ പേരില്‍ തൊഴിലാളികളെ ദ്രോഹിക്കുന്നത് നിര്‍ത്തണമെന്ന് ജില്ലാമോട്ടോര്‍ എംപ്ലോയിസ്
അസോസിയേഷന് (ഐഎന്‍ടിയുസി) വടകര താലുക്ക് നേതൃത്വയോഗം ആവശ്യപ്പെട്ടു.
നാഷണല്‍ ഹൈവേയുടെ ജോലി ഇപ്പോഴും മന്ദ ഗതിയില്‍ നടക്കുന്നത് കാരണം ഗതാഗത തടസ്സങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ്. ബസുകള്‍ക്ക് സമയത്തിന് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. ഇതാണ് മത്സര ഓട്ടത്തിന് വഴിവെക്കുന്നത്. വിലപ്പെട്ട ജീവനുകള്‍ അകാലത്തില്‍ പൊലിഞ്ഞ് പോകാന്‍ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൈനാട്ടി മുതല്‍ കരിമ്പനപ്പാലം വരെയുള്ള സര്‍വീസ് റോഡ് ഉടന്‍ പൂര്‍ത്തികരിച്ചാല്‍ വലിയൊരു ശതമാനം ഗതാഗത തടസം ഒഴിവാക്കാന്‍ സാധിക്കുമെന്ന് യോഗം ചുണ്ടിക്കാട്ടി.
യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന വടകരക്കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച വടകര എംപി ഷാഫി പറമ്പിലിനെ യോഗം അഭിനന്ദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.എ.അമീര്‍ അധ്യക്ഷത വഹിച്ചു. നാരായണനഗരം പത്മനാഭന്, രാജേഷ് കിണറ്റുംകര, അന്‍വര്‍ കുരിയാടി, ബാബു കണ്ണൂര്‍, വി കെ പ്രകാശന്, കെ.കെ സഗീഷ്, റിമേഷ് ലാല്‍, നെല്ലിക്കല്‍ പ്രേമന്,
ഉണ്ണികൃഷണന് കൊയിലാണ്ടി, പി ടി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം രാജന് സ്വാഗതവും ബി പ്രതിഷ് നന്ദിയും പറഞ്ഞു