വടകര: ഹിറ്റ്ലറുടെ നുണപ്രചാരകനായിരുന്ന ഗീബല്‍സിനെ പോലെയാണ് ഇക്കാലത്തെ പിആര്‍ ഏജന്‍സികളെന്ന് പ്രതിപക്ഷ
നേതാവ് വി.ഡി.സതീശന്. ഗീബല്‍സിന്റെ ആധുനിക രൂപമാണ് ഇത്തരം ഏജന്‍സികളെന്നും നുണപ്രചാരണമാണ് ഇവര്‍ നടത്തുന്നതെന്നും വി.ഡി.സതീശന് പറഞ്ഞു.
വടകരയില്‍ നടന്നുവരുന്ന കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വായനയുടെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്ക്ക് ന്യൂസുകളുടെ പ്രളയമാണ് നമുക്ക് ചുറ്റും. ഒരുതരം സ്തുതിപാഠകര്‍. ഇതിനിടയില്‍ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. ഏകാധിപതികളായ ഭരണാധികാരികള്‍ ഇന്ന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുകയാണ്. നമ്മള് അറിയാതെ
ഇത്തരക്കാര്‍ നമ്മെ ബ്രെയിന്‍ വാഷ് ചെയ്യുകയാണ്. ഈ തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. പൊളിറ്റിക്കലാവുക എന്നു പറഞ്ഞാല്‍ ജനാധിപത്യവാദിയാവുക എന്നതു മാത്രമല്ല സെക്കുലറാവുക എന്നതുകൂടിയാണെന്ന് വി.ഡി.സതീശന് ഓര്‍മിപ്പിച്ചു.
ലോകത്തെങ്ങും നടക്കുന്ന അനീതിക്കെതിരെ പോരാടാന്‍ നമുക്കു കരുത്തുപകരുന്നത് വായനയാണ്. എല്ലാ വൈവിധ്യങ്ങളുടെയും നാടാണ് ഇന്ത്യ. നെഹ്റു ഉള്‍പ്പെടെ നമ്മുടെ ദേശീയ നേതാക്കള്‍ സ്വീകരിച്ചത് ജനാധിപത്യത്തിന്റെ വഴികളായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രവും അതിന്റെ നേതാക്കളുടെ വാക്കുകളും പ്രത്യയശാസ്ത്രവുമൊക്കെ നാട് അറിഞ്ഞത് വായനയിലൂടെയാണ്. നല്ല എഴുത്തുകാരാണ് നമ്മെ നേരായ മാര്‍ഗത്തിലൂടെ
നടത്തുന്നത്-വി.ഡി.സതീശന് പറഞ്ഞു.
ഫെസ്റ്റിവല്‍ ഡയരക്ടര്‍ കല്പറ്റ നാരായണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മിറ്റി ചെയര്മാന് ഐ.മൂസ സ്വാഗതം പറഞ്ഞു. ഭാവനയുടെ ശക്തി എന്ന വിഷയം ബി.ജയമോഹനനും കഥ പറയുന്നു എന്ന വിഷയം പി.കെ.പാറക്കടവും എന്റ രചനാ സങ്കല്പം എന്ന വിഷയം സി.വി ബാലകൃഷ്ണംന്, സുഭാഷ് ചന്ദ്രന്, അജയ് പി മാങ്ങാട് എന്നിവരും വാക്കിന്റെ അങ്കച്ചുവടുകള്‍ എന്ന വിഷയം സജയ്.കെ.വിയും അവതരിപ്പിച്ചു. മുപ്പതോളം സെഷനുകള്‍ ഇന്നു നടന്നു. 25 ഓളം സെഷനുകള്‍ അവസാന ദിവസമായ നാളെയുണ്ടാകും. സമാപന സമ്മേളനം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും.