നാദാപുരം: ദുബായ് കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലം തെരുവമ്പറമ്പ് ലൂളി
ഗ്രൗണ്ടില്‍ നടത്തുന്ന അഖിലേന്ത്യ ഇന്റര്‍ ക്ലബ് വോളീബോള്‍ നഗരിയില്‍ കാന്റീന് സജ്ജമാക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ചു പോയ തെരുവമ്പറമ്പ് പുഴയോരത്തെ കളി സ്ഥലം പുനരുദ്ധരിക്കുന്നതിന് തുക കണ്ടെത്താനാണ് ശാഖ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യത്യസ്തമായ രീതിയില്‍ ധന സമാഹരണം നടത്തുന്നത്. പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തികച്ചും സൗജന്യമായാണ് ഹൈജീനിക് ഭക്ഷണം ഇവിടെ ഒരുക്കുന്നത്. കാന്റീനിന്റെ ഉദ്ഘാടനം ജാനു തമാശകളിലൂടെ ജന ഹൃദയം കീഴടക്കിയ പ്രമുഖ കലാകാരന് ലിധിന്‍ ലാല്‍ നിര്‍വഹിച്ചു.
