വടകര: എല്ലായിടവും കൃഷിയിടം, എല്ലാവരും കര്‍ഷകര്‍ എന്ന മുദ്രാവാക്യവുമായി ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിക്കുന്ന
സംസ്ഥാനതല പഠനശിബിരത്തോടനുബന്ധിച്ച് നാളെ (ഞായര്‍) വടകരയില്‍ സംസ്ഥാന കര്‍ഷക സമ്മേളനം നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.അനില്‍ വൈദ്യമംഗലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30ന് സാംസ്കാരിക ചത്വരത്തിലാണ് സമ്മേളനം. ഓരോ കുടുംബവും ശരിയായ രീതിയില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഏറെ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇതിനു കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിമാസം പെന്ഷന് ലഭ്യമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഹര്ഷജിത് കുറുപ്പ്, ഡോ.കരുണന് കണ്ണന്പൊയില്, പി.കെ.ശ്യാമപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഹര്ഷജിത് കുറുപ്പ്, ഡോ.കരുണന് കണ്ണന്പൊയില്, പി.കെ.ശ്യാമപ്രസാദ് എന്നിവര്‍ പങ്കെടുത്തു.