മണിയൂര്‍: പാലയാട് ദേശീയ വായനശാലയുടെ പതിയ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ഗ്രാമോത്സവം 2024-ന്റെ ഭാഗമായി നാളെ (ഞായര്‍) ‘നാടറിയുക നാട്ടാരെ അറിയുക’ പരിപാടി നടക്കും. വിവിധ
മേഖലകളില്‍ കഴിവ് തെളിയിച്ച നാട്ടിലെ മുതിര്‍ന്ന പൗരന്മാരുമായുള്ള സംവാദവും അവരെ ആദരിക്കലും ഒപ്പം ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള
അനുമോദനവുമാണ് ചടങ്ങ്.


വൈകു 3.30ന് പാലയാട് തെയ്യുള്ളതില്‍ ക്ഷേത്രത്തിന് സമീപം നടക്കുന്ന പരിപാടി പ്രശസ്ത നാടക കലാകാരന് സുരേഷ്ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും.