വടകര: കേന്ദ്രഗവണ്മെന്റിന്റെ ജനദ്രോഹ ഫാര്‍മസിസ്റ്റ് വിരുദ്ധ നയത്തിനെതിരായ കെപിപിഎ നേതൃത്വത്തില്‍ പതിനെട്ടിനു
ഫാര്‍മസിസ്റ്റുകള്‍ രാജഭവനിലേക്ക് മാര്‍ച്ച് നടത്തും. മരുന്ന് വില വര്‍ദ്ധനവ് തടയുക, മരുന്നുകളുടെ ജിഎസ്ടി ഒഴിവാക്കുക, ഓണ്‍ലൈന്‍ ഫാര്‍മസി നിര്‍ത്തലാക്കുക, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് കോഴ്സ് നിര്‍ത്തലാക്കുക, കട വാടക 18% ജിഎസ്ടിയില്‍ നിന്ന് ഫാര്‍മസികളെ ഒഴിവാക്കുക, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ ഡിഫാം ഉദ്യോഗാര്‍ഥികളെ ഒഴിവാക്കുന്ന നിലപാട് പുനഃ പരിശോധിക്കുക, ഔഷധ നിര്‍മാണം പ്രത്യേക മന്ത്രാലയത്തിന് കീഴിലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്ന സമരത്തെ വിവിധ
രാഷ്ട്രീയ-ട്രേഡ് യൂനിയന്‍ നേതാക്കള്‍ അഭിവാദ്യം ചെയ്യും. സമരം വലിയ വിജയമാക്കണമെന്ന് മുഴുവന്‍ ഫാര്‍മസിസ്റ്റുകളോടും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മഹമൂദ് മൂടാടിഅധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നവീന്‍ ലാല്‍ പാടി കുന്ന്, സിക്രട്ടറിയേറ്റ് അംഗം ടി.സതീശന്,
സലീഷ് കുമാര്‍ എസ്.ഡി, ഷഫീഖ് ടി.വി, കരുണന് വി.കെ., ജസ് ല,എം.കെ, സജിത അത്തോളി, സുരേഷ് പി.എം, ഷാഹി പി.പി.,
എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ജിജീഷ്.എം സ്വാഗതം പറഞ്ഞു.