കോഴിക്കോട്: പന്ത്രണ്ടാമത് സര്‍ഗാലയ അന്താരാഷ്ട്ര ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ
കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മേളയുടെ സുഖമമായ നടത്തിപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. മേള നടക്കുന്ന ദിവസങ്ങളില്‍ ദേശീയപാതയില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, നഗരസഭ അധികൃതര്‍ തുടങ്ങിയവരോട് സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
വൈദ്യുതി, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ ടീം തുടങ്ങി സജ്ജീകരണങ്ങള്‍ ഒരുക്കാനും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. പയ്യോളി നഗരസഭ ചെയര്മാന് വി കെ അബ്ദുറഹിമാന്, എഡിഎം എന്‍ എം മെഹറലി, സര്‍ഗാലയ സീനിയര്‍
ജനറല്‍ മാനേജര്‍ ടി കെ രാജേഷ്, പോലീസ്, കെഎസ്ഇബി, ആരോഗ്യം, റെയില്‍വേ, മോട്ടോര്‍ വാഹനം തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഡിസംബര്‍ 20 മുതല്‍ 2025 ജനുവരി ആറ് വരെയാണ് മേള. 15-ല്‍ അധികം രാജ്യങ്ങളില്‍ നിന്നും 24 സംസ്ഥാനങ്ങളില്‍ നിന്നുമായി 300-ല്‍ അധികം കരകൗശല കലാകാരരാണ് മേളയില്‍ പങ്കെടുക്കുക. 200ലധികം ക്രാഫ്റ്റ് ഹബ്ബുകളും 20-ല്‍ അധികം രുചി വൈവിധ്യശാലകളും മേളയുടെ ഭാഗമാകും. പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകള്‍, തെയ്യം, ഹാന്‍ഡ്ലൂം, ടെറാകോട്ട, സ്പൈസസ്, വുഡ് കാര്‍വിങ്, മുള, കളരി, അറബിക്ക് കാലിഗ്രഫി എന്നിവയുടെ സര്‍ഗാത്മക പ്രദര്‍ശനവും ഒരുക്കും.