അരൂര്‍: മുന്‍ തൂണേരി പഞ്ചായത്ത് പ്രസിഡന്റും സിപിഐ കെട്ടിപ്പെടുക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുണ്ടക്കല്‍ കുഞ്ഞിരാമന്റെ ഏഴാം
ചരമ വാര്‍ഷിക ദിനം അരൂരില്‍ സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ
ആയഞ്ചേരി മണ്ഡലം അസി.സെക്രട്ടറി അഭിജിത്ത് കോറോത്ത്, പുറമേരി ലോക്കല്‍ സെക്രട്ടറി പി.കെ.ചന്ദ്രന്, എന്‍എഫ്ഐഡബ്ല്യു മണ്ഡലം സെക്രട്ടറി കെ.സുനിത, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അംഗങ്ങളായ വി.ടി.ഗംഗാധരന്, ടി സജീവന്, ഇ.പി.രാജീവന് എന്നിവര്‍ സംസാരിച്ചു

