അഴിയൂര്‍: ചിറയില്‍ പിടികയില്‍ പഴയ റെയില്‍വേ ക്രോസിന് സമീപം അടിപ്പാത സ്ഥാപിക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍
ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കണ്വെന്ഷന് തീരുമാനിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്‍ന്റര്‍, പോലീസ് സ്റ്റേഷന്, ദേശിയപാതയില്‍ ബസ് യാത്രയെ ആശ്രയിക്കുന്നവര്‍, പുരാതനമായ മുസ്ലിം പളളിയില്‍ ആരാധനക്കെത്തുന്നവര്‍, കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തേണ്ടവര്‍ ഇങ്ങിനെ ഇടതടവില്ലാതെ കാല്‍നടയാത്ര നടത്തുന്നവര്‍ നട്ടംതിരിയുകയാണ് ഇവിടെ. ഇരുഭാഗത്തുനിന്നും കുതിച്ചെത്തുന്ന ട്രെയിനുകള്‍ അപകടഭീഷണി ഉയര്‍ത്തുന്ന ഇടമായി ഇവിടം മാറിയെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ പറഞ്ഞു. റെയില്‍വേ അടിപ്പാതയുടെ ആവശ്യകത ബോധ്യപെടുത്താനായി എംപി, പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അടക്കമുളളവരെ കാണും.
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. റഹിം പുഴക്കല്‍ പറമ്പത്ത്, കെ.കെ.ജയചന്ദ്രന്, പി ബാബുരാജ്, എം പി ബാബു, കെ എ സുരേന്ദ്രന്, പ്രദീപ്
ചോമ്പാല, കെ.പി.ചെറിയ കോയ, വി.പി.വികാസ്, മുബാസ് കല്ലേരി, പി.എം.അശോകന്, വി.പി.പ്രകാശന്, ടി.ടി.പത്മനാഭന്, കെ.സമ്രം, കെ.പി.പ്രമോദ്, സി.മോഹനന് എന്നിവര്‍ സംസാരിച്ചു