
മാറുന്ന ലോകത്ത് മനുഷ്യനായി ജീവിക്കുക എന്നത് പ്രധാനം: ചെന്നിത്തല
ടെക്നോളജിയിലൂടെ വളരുന്ന ലോകത്ത് മനുഷ്യനായി ജീവിക്കുക എന്നതാണ് പ്രധാനമെന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. നമ്മള് ആരെന്നത് മനസിലാക്കണം. വരാന്‍ പോകുന്ന തലമുറ നമ്മളെ പോലെ ആയിരിക്കില്ല. വലിയ മാറ്റങ്ങള്‍ വലിയ വെല്ലുവിളികളാകുമെന്ന് അദ്ദേഹം പറഞ്ഞു. യന്ത്ര മനുഷ്യനെ സ്വീകരിക്കുന്ന ലോകമാണ് വരാന്‍പോകുന്നത്. ജോലികള്‍ യന്ത്രം ചെയ്യുന്നതായി മാറുമ്പോള്‍ നിലവിലുള്ള ജോലികള്‍ പലതും നഷ്ടപ്പെടും. മനുഷ്യന് കൂടുതള്‍ നവീകരിക്കപ്പെടുമ്പോള്‍ തിരിച്ചറിയാനാവാത്ത വെല്ലുവിളികളാണ് വരിക. മനുഷ്യന് 200 വര്‍ഷം ജീവിക്കുന്നതിനുള്ള ഗവേഷണമാണ് നടക്കുന്നത്. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഫെസ്റ്റിവല്‍ കമ്മറ്റി ചെയര്മാന് അഡ്വ ഐ.മൂസ അധ്യക്ഷത വഹിച്ചു. ഡയരക്ടര്‍ കല്പറ്റ നാരായണന് ആമുഖ പ്രഭാഷണം നടത്തി. ബി. ജയമോഹന്, സി.വി.ബാലകൃഷ്ണന്, കെ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുല്ല, വി.ആര് സുധീഷ്, വി.ടി മുരളി, എന്‍ വേണു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സതീശന് എടക്കുടി സ്വാഗതവും ട്രഷറര്‍ ലത്തീഫ് കല്ലറയില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ആദ്യത്തെ സെഷനില്‍ നെഹ്റുവിന്റെ ജനാധിപത്യ സംസ്കാരം എന്ന വിഷയം എം.ലിജു അവതരിപ്പിച്ചു. ജനാധിപത്യമാണ് നെഹ്റുവിന്റെ വീക്ഷണമെന്ന് ലിജു പറഞ്ഞു. നെഹ്റു സ്വേഛാധിപതിയാണെന്ന് വിമര്‍ശിച്ചവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജനാധിപത്യത്തില്‍ വര്‍ഗീയതക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് കാവില്‍, കെ.പ്രദീപന്, അബ്ദുല്‍ മുത്തലീബ് എന്നിവര്‍ പ്രസംഗിച്ചു.
പി ഭാസ്കരന്- ഗാനവീഥി എന്ന വിഷയം വി.ആര്.സുധീഷ് അവതരിപ്പിച്ചു. വി.ടി മുരളി, പ്രമോദ് കക്കട്ടില്‍, വി.പി.സര്‍വ്വോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ അവതരണവും സംവാദവുമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സാഹിത്യോത്സവം ഗംഭീരമാവും.