കുറ്റ്യാടി : സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി മാറിയ വൈദ്യുതി ചാര്‍ജ് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ്
പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരന് പാലയാട് ഉദ്ഘാടനം ചെയ്തു. വി.വി.വിനോദന്‍ അധ്യക്ഷത വഹിച്ചു. കെ.കെ പ്രദ്യുമ്നന്, എം.ചന്ദ്രബാബു, വി.പി.സര്‍വോത്തമന്‍, കെ.പി.ശ്രീധരന്, ഷീല പത്മനാഭന്, കൊളായി രാമചന്ദ്രന്, വി.പി.കുമാരന്, എന്‍.കെ.ഗോവിന്ദന്, കെ.പിമോഹന്ദാസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.വി വിനോദന്‍ (പ്രസിഡന്റ്), സത്യന് പി, പി.കെ.കണാരന്, സന്തോഷ് കച്ചേരി (വൈസ് പ്രസിഡണ്ടുമാര്‍) കെ.കെ പ്രദ്യുമ്നന് (സെക്രട്ടറി) പി വേണുഗോപാലന്‍, പി.കെ സരള, പി.കെ മിനി (ജോ. സെക്രട്ടറിമാര്‍) വി.കെ സോമസുന്ദരം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
