വടകര: ചോറോട് പഞ്ചായത്ത് കേരളോത്സവം ഫുട്ബോളില്‍ വിവണ് വൈക്കിലശ്ശേരി ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഫ്സി ചേന്ദമംഗലത്തെ തോല്പിച്ചാണ് വി വണിന്റെ വിജയം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വി
വണ്‍ ചാമ്പ്യന്മാരാകുന്നത്.

മടപ്പള്ളി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14 ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.