വടകര: ആയുര്‍ മന്ത്ര ഹോസ്പിറ്റല്‍ ആന്റ് ഹോളിസ്റ്റിക്ക് റിസര്‍ച്ച് സെന്റര്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന
ഡോ.ചന്ദ്രമണി നാരായണന് അനുസ്മരണവും സൗജന്യ മെഡിക്കല്‍ ചെക്കപ്പും 15 ന് ഞായറാഴ്ച കാലത്ത് 10 മണി മുതല്‍ വടകര ഗോകുലം ടവറിലെ ആയുര്‍ മന്ത്രയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 50 വയസിനു മുകളിലുള്ളവര്‍ക്കാണ് മെഡിക്കല്‍ ചെക്കപ്പും ലൈഫ് സ്റ്റൈല്‍ മാനേജ്മെന്റ് ഗൈഡന്‍സും നല്‍കുന്നത്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യ തുടര്‍ ചികിത്സയും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. ആയുര്‍വേദ നേഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. പരിപാടി വടകര എസ്ഐ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രംഗിഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തും. രജിസ്ട്രേഷന് 0496 4050269, 8089572949 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.രശ്മി എം കെ, ഡോ.സൗമ്യ പി വി, പിആര്‍ഒ ലിന്‍ഷ പി എം, ബി.ബിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ.രശ്മി എം കെ, ഡോ.സൗമ്യ പി വി, പിആര്‍ഒ ലിന്‍ഷ പി എം, ബി.ബിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.