ആലപ്പുഴ: സംവിധായകൻ പി. ബാലചന്ദ്ര കുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം. കുറേക്കാലമായി വൃ ക്ക-ഹൃദയസംബന്ധമായ രോഗത്തെ തുട ർന്ന് ചികിത്സയിലായിരുന്നു. തുടർച്ചയാ യുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാ റിനെ പിന്തുടർന്നിരുന്നു.
നവംബർ 11 നാണ് ചെങ്ങന്നൂരിലെ ആശു പത്രിയിൽ ഹൃദയ സംബന്ധമായ അസു ഖങ്ങളെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ ത്. രണ്ട് ദിവസം മുൻപ് ബൈപാസ് സർജ റിക്കും വിധേയനായിരുന്നു. പിന്നീട് അ ണുബാധ ഉണ്ടായതോടെ ആരോഗ്യനില വഷളായിരുന്നു.
2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കൊ ച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്ര ധാന സാക്ഷിയായിരുന്നു പി. ബാലചന്ദ്ര കുമാർ. നടിയെ ആക്രമിച്ച കേസിലെ ഒ ന്നാം പ്രതി പൾസർ സുനി നടിയെ പീഡി പ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദി ലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ.