നരിപ്പറ്റ: മലയാളം പാഠാവലിയിലെ ‘മുരളി കണ്ട കഥകളി’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളിയെ പറ്റി അറിയാനും
മനസിലാക്കാനുമായി നരിപ്പറ്റ എംഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേലിയ കഥകളി വിദ്യാലയം സന്ദര്‍ശിച്ചു. നാലാം തരത്തിലെ കുട്ടികളാണ് അധ്യാപകരോടപ്പം ഈ കലാരൂപത്തെ അറിയാനായെത്തിയത്. കഥകളി സംഗീതത്തിന്റെ അടിസ്ഥാന പ്രത്യേകതകള്‍, മുദ്രകളുടെയും അംഗചലനങ്ങളുടെയും അര്‍ഥം, കഥകളിലൂടെ ആശയ വിനിമയം നടത്തുന്ന രീതീ തുടങ്ങിയ കാര്യങ്ങള്‍ കഥകളി വിദ്യാലയം പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍ കുട്ടികള്‍ക്ക് വിവരിച്ച് നല്കി. പി.എല്‍.അമന്യ, അമാന്അബ്ദുള്ള, സൂര്യ തേജ് ഡി.ആര്, ഷസിന് ഉബൈദ്, നവമിക രാജീവ്, മുഹമ്മദ് ഷാന്‍ എന്നിവര്‍
സംസാരിച്ചു.
-ആനന്ദന് എലിയാറ

സംസാരിച്ചു.
-ആനന്ദന് എലിയാറ