നാദാപുരം : ആഡംബര കാര്‍ റോഡിന് കുറുകെ നിര്‍ത്തി സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍
മൂന്ന് പേര്‍ക്കെതിരെ കേസ്. കാര്‍ ഓടിച്ച യുവാവിനും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. അക്രമത്തിന് ഉപയോഗിച്ച പുറമേരി കുനിങ്ങാട് സ്വദേശി കല്ലുള്ള പറമ്പത്ത് കുറ്റിയില്‍ അമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 18 എ എഫ് 0100 നമ്പര്‍ ഫോര്‍ച്യൂണര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പ്രതിയുടെ വീട്ടില്‍ എത്തിയെങ്കിലും താക്കോല്‍ നല്‍കാതെ വീട്ടുകാര്‍ ഒഴിഞ്ഞ് മാറിയെങ്കിലും രാത്രിയോടെ വീട്ടുകാര്‍ കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളും ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.
ഇന്നലയാണ് തണ്ണീര്‍ പന്തല്‍-വടകര റൂട്ടിലോടുന്ന അശ്വിന് ബസ് തടഞ്ഞ് ജീവനക്കാരായ അരൂര്‍ സ്വദേശി ഡ്രൈവര്‍ ഹരികൃഷ്ണന്
(24), വള്ളിയാട് സ്വദേശി കണ്ടക്ടര്‍ മിഥുന് (37) എന്നിവരെ മര്‍ദിച്ചത്. അക്രമത്തില്‍ കണ്ണിന് സാരമായി പരിക്കേറ്റ മിഥുന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. തണ്ണീര്‍ പന്തലിന് സമീപം സിസി മുക്കില്‍ ബസ് തടഞ്ഞ് നിര്‍ത്തി അസംഭ്യം വിളിക്കുകയും പട്ടിക വടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു എന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.