വടകര: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി മാഹി ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടന്ന വടകര ബ്ലോക്ക് കേരളോത്സവത്തില്‍
സഹോദരങ്ങളായ സച്ചിന് സത്യനാഥ്, സ്വാതി സത്യനാഥ്, സ്വേത സത്യനാഥ് എന്നിവര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ് മത്സരങ്ങളില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.
ഷട്ടില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സിലും ഡബിള്‍സിലും സച്ചിന് സത്യനാഥ് വാശിയേറിയ പോരാട്ടത്തിലൂടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരട്ടകളായ സ്വാതി സത്യനാഥും സ്വേത സത്യനാഥും മികച്ച പ്രകടനത്തോടെയാണ് ബാഡ്മിന്റണ്‍ ഡബിള്‍സ്-സിംഗിള്‍സ് മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ചത്.
ചെസ് മത്സരത്തില്‍ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈവിടാതെ അവസാന നിമിഷത്തെ തന്ത്രപരമായ നീക്കത്തിലൂടെയാണ് സ്വാതി സത്യനാഥ് ഒന്നാം സ്ഥാനം നേടിയത്.
കോഴിക്കോട് നടക്കുന്ന ജില്ലാ കേരളോത്സവത്തിനായുള്ള പരിശീലത്തിലാണ് ഈ സഹോദരങ്ങള്‍. വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. അധ്യാപകന് മടപ്പള്ളി പ്രാര്‍ഥനയില്‍ സത്യനാഥന്റെയും ശ്രീജ കുമാരിയുടെയും മക്കളാണിവര്‍.
സ്വാതി സത്യനാഥ് മടപ്പളളി ജിഎച്ച്എസ്എസിലും ശ്വേത സത്യനാഥ് മടപ്പള്ളി ജിവിഎച്ച്എസ്എസിലും ഗസ്റ്റ് അധ്യാപകരാണ്. സച്ചിന് സത്യനാഥ് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു.