വടകര: തുരുത്തിയില്‍ വാര്‍ഡില്‍ വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്യാനിരുന്ന നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നസ് സെന്ററിന് ബിജെപിയുടെ വക പ്രതീകാത്മക ഉദ്ഘാടനം. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി.മുരളി പ്രതീകാത്മക
ഉദ്ഘാടനം നിര്‍വഹിച്ചു.
ആയുഷ്മാന്‍ ഭാരത് മന്ദിര്‍ എന്നായിരുന്നു ആദ്യം നല്കിയ പേര്. ഇതിന്റെ ഫോട്ടോ എടുത്ത ശേഷം അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍ വടകര നഗരസഭ എന്നാക്കി മാറ്റുകയായിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്ത് വരികയും പ്രതീകാത്മക ഉദ്ഘാടനം നടത്തുകയും ചെയ്തത്.
ഈ രൂപത്തില്‍ തിരുത്തിയത് ശരിയല്ലെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ മുനിസിപ്പല്‍ അധികാരികളോട് സംസാരിച്ചെങ്കിലും പരിഗണിച്ചതേയില്ല. മുനിസിപ്പാലിറ്റിയിലെ മറ്റു വെല്‍നസ് സെന്ററുകളിലും ഇതേ രീതിയിലാണ് പെരുമാറിയിട്ടുള്ളതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി രാഷട്രീയ ലാഭമുണ്ടാക്കാനുള്ള തന്ത്രമായേ ഇതിനെ കാണാന്‍
കഴിയുകയുള്ളൂവെന്നാണ് ബിജെപി നിലപാട്. രണ്ടു കോടി അന്‍പത്തിനാലു ലക്ഷത്തി മുപ്പെത്തിയേഴായിരം രൂപ കേന്ദ്ര സര്‍ക്കാര്‍ വെല്‍നസ് സെന്ററിനായി അനുവദിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധ ഉദ്ഘാടനത്തില്‍ മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന് അധ്യക്ഷത വഹിച്ചു. എവി ഗണേശന്, സിന്ധു പി.കെ, സജിത മണലില്‍, നിഷമിനീഷ്, സുരക്ഷിത ടി.പി, ബീനാ മനോഹരന്, പുതുപ്പണം ഏരിയാ പ്രസിഡന്റ് ബൈജു.വി.കെ, ഏരിയാ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, മണ്ഡലം സെക്രട്ടറി പ്രജീഷ് പണിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒബിസി മോര്‍ച്ച വടകര മണ്ഡലം ജന:സെക്രട്ടറി ഷെല്നേഷ് സ്വാഗതവും വിനീഷ് പുതുപ്പണം നന്ദിയും പറഞ്ഞു.