നാദാപുരം: സ്കൂള്‍ പരിസരത്ത് വിദേശമദ്യവില്ന നടത്തിയ യുവാവ് എക്സൈസ് പിടിയില്‍. വാണിമേല്‍ വെള്ളിയോട് സ്വദേശി പരപ്പു പാറേമ്മല്‍ വീട്ടില്‍ ഷാജഹാനെയാണ് (42) നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ഏഴ് കുപ്പി
വിദേശമദ്യം പിടികൂടി. വെള്ളിയോട് ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.ജയന്, സിഇഒമാരായ ടി.സനു, പി.വിജേഷ്, എം.അരുണ്‍, പി.ലീനീഷ്, വി.എം.ദീപൂലാല്, എന്‍.കെ.നിഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
