കോഴിക്കോട്: ജില്ലയിലെ നാല് താലൂക്കുകളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ വിതരണം ചെയ്തത് 80
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ഇത്രയും കാര്‍ഡുകള്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന് എന്നിവര്‍ നാലു താലൂക്ക് അദാലത്തുകളിലായി വിതരണം ചെയ്തു.
കോഴിക്കോട് താലൂക്കില്‍ 29 എഎവൈ, ഏഴ് പിഎച്ച്എച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടെ 36 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്. കൊയിലാണ്ടി താലൂക്കില്‍ 17 എഎവൈ, മൂന്ന് പിഎച്ച്എച്ച്, താമരശ്ശേരി താലൂക്കില്‍ ഏഴ് എഎവൈ, അഞ്ച് പിഎച്ച്എച്ച്, വടകര താലൂക്കില്‍ രണ്ട് കാര്‍ഡുകളും ആറു വീതവും എന്നിങ്ങനെ ആകെ 59 എഎവൈ കാര്‍ഡുകളും 21 പിഎച്ച്എ്ച്ച് കാര്‍ഡുകളും അര്‍ഹരമായ അപേക്ഷകര്‍ക്ക് ലഭ്യമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിച്ചവര്‍ അദാലത്തില്‍ നിന്നും തിരികെ
പോയത്. അദാലത്തുകളില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ഇത്രയും പേര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ ലഭ്യമാക്കിയ ഉദ്യോഗസ്ഥരെ മന്ത്രിമാര്‍ അഭിനന്ദിച്ചു.