
വന്യജീവികളുടെയോ പക്ഷികളുടെയോ മുട്ടകളായിരിക്കുമെന്ന് കരുതുന്നു. സംഭവമറിഞ്ഞ് ധാരാളം പേരെത്തി. റോഡരികില്‍ മുട്ടകള്‍ കണ്ടെത്തിയത് പ്രദേശത്തെ വന്യജീവികളുടെ സാന്നിധ്യത്തിന്റെ പ്രകടമാണെന്നും ഇതിനേക്കുറിച്ച് പരിശോധ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് പാമ്പുകളും ഉടുമ്പുകളും അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. മുട്ട സംരക്ഷിക്കുന്നതിനായി നാട്ടുകാര്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഡ് അരികിലും പരിസരങ്ങളും ഉള്ള കുറ്റിക്കാടുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് അടിയന്തരമായി ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു