കൊയിലാണ്ടി: കാട്ടുപന്നി ആക്രമണത്തില്‍ വയോധികന് പരിക്ക്. ചേമഞ്ചേരി കൊളക്കാട് വിളയോട്ടില്‍ ബാലകൃഷ്ണനാണ് (65) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ കൊളക്കാട് അയ്യപ്പന്‍കാവ് അമ്പലത്തിനടുത്താണ് പന്നി ആക്രമിച്ചത്. തലക്കു പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.