വടകര: പൊതുശുചിമുറികള്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിന്റെ ഭാഗമായി വടകരയിലും ശുചിത്വ പരിശോധന നടത്തി.
എന്‍എസ്എസും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നു നടത്തുന്ന ടോയ്ലറ്റ് സ്പീക്സ് പദ്ധതിയുടെ ഭാഗമായി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് & ആന്റ് സയന്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റാണ് വടകരയില്‍ ദൗത്യം ഏറ്റെടുത്തത്.

നഗരസഭയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍, പൊതു ശുചിമുറികള്‍ എന്നിവയാണ് ഓഡിറ്റിംഗിന് വിധേയമാക്കിയത്. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജിത എ.പി പരിപാടി ഉദ്ഘാടനം ചെയ്തു. വടകര എജ്യുക്കേഷണല്‍ സഹകരണ സംഘം ഭരണ സമിതി അംഗം വി.കെ.പ്രേമന് അധ്യക്ഷത വഹിച്ചു. ജൂനിയ.പി.ജെ (ശുചിത്വ മിഷന് വടകര മുനിസിപ്പാലിറ്റി) മുഖ്യാതിഥിയായി. എഡ്യൂക്കേഷണല്‍ സഹകരണ സംഘം ഡയറക്ടര്‍ ബിജുല്‍ ആയാടത്തില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഹരീഷ്, ആദില്‍, അമിത് രോഹന് എന്നിവര്‍ പ്രസംഗിച്ചു.