മടപ്പള്ളി: മടപ്പള്ളി ജിവിഎച്ച്എസ്എസ് അഞ്ചാമത് എസ്പിസി ബാച്ച് നടത്തിയ പാസിങ് ഔട്ട് പരേഡ് ആകര്‍ഷകമായി. കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്പി ശ്യാം ലാല്‍ മുഖ്യാതിഥിയായി. പൗരബോധം, ലക്ഷ്യബോധം, സേവനസന്നദ്ധത, സ്വഭാവശുദ്ധി, പ്രകൃതി സ്നേഹം, പരിസ്ഥിതി സംരക്ഷണം, ദുരന്തമുഖത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുക എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് 42 കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തു.
മാറുന്ന സമൂഹത്തില്‍ ഓരോ എസ്പിസിക്കും അവരുടേതായ പങ്ക് വഹിക്കാനുണ്ടെന്നും പാസ് ഔട്ട് ചെയ്ത് പോയാലും എന്നും എസ്പിസിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അഡീഷണല്‍ എസ്പി ശ്യാംലാല്‍ ഓര്‍മിപ്പിച്ചു.
ചോമ്പാല ഇന്‍സ്പെക്ടര്‍ ബി.ജെ.ഷിജു, എസ്ഐ വി.കെ.മനീഷ്, വടകര കോസ്റ്റല്‍ പോലീസ് എസ്ഐ അബ്ദുള്‍ സലാം, എഡിഎന്‍ഒ സുനില്‍കുമാര്‍, പ്രിന്‍സിപ്പള്‍ പ്രീതി കുമാരി, വിപിന്‍, എച്ച്എം ഗഫൂര്‍ കരുവണ്ണൂര്‍, പിടിഎ പ്രസിഡന്റ് സുനീഷ് തയ്യില്‍, എംപിടിഎ പ്രസിഡന്റ് നീമാ രൂപേഷ്, പ്രീജിത്ത് അഴിയൂര്‍, രമ, സി.കെ.സുരേന്ദ്രന്, ടി.എം.സുനില്‍, മഹേഷ്കുമാര്‍, ടി.ടി.ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു. ഡിഎന്‍ഒ സബ്ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.