ചോമ്പാല: മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് തട്ടോളിക്കര
സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. കൊറോണക്ക് മുന്‍പ് എട്ടോളം ട്രെയിനുകള്‍ക്കു സ്റ്റോപ്പുണ്ടായിരുന്നിടത്ത് ഇപ്പോള്‍ രണ്ടു ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. രാവിലത്തെ കണ്ണൂര്‍-കോയമ്പത്തൂര്‍ ട്രെയിനിനെ നൂറുകണക്കിന് ആളുകളാണ് ആശ്രയിച്ചിരുന്നത് എന്നു യോഗം ചൂണ്ടിക്കാട്ടി. കൂട്ടായ്മ ആര്‍ജെഡി ജില്ലാ സെക്രട്ടറി പി.പി.രാജന് ഉദ്ഘാടനം ചെയ്തു. കെ.ടി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.സുധാകരന്, പി.കെ.രാമചന്ദ്രന്, കെ.ശിവകുമാര്‍, പ്രസീത് കുമാര്‍, വി.കെ.ശശി, കെ.പി.രജില്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ഹരിപ്രിയേഷ് സ്വാഗതം പറഞ്ഞു.
