വടകര: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്ന് കേരള ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് സ്റ്റാഫ് അസോസിയേഷന്
(കെഎല്ജിഎസ്എ) വടകര യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ ജീവനക്കാര്‍ക്ക് പ്രമോഷന്, സമയബന്ധിത ഹയര്‍ഗ്രേഡ്, ട്രാന്‍സ്ഫര്‍ എന്നിവ അനുവദിക്കുക, പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ച മുനിസിപ്പല്‍ സര്‍വ്വീസ് ജീവനക്കാരുടെ പിഎഫ്, പെന്ഷന് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക. കലണ്ടര്‍ വര്‍ഷം അവസാനിക്കാറായിട്ടും പൊതു സ്ഥലംമാറ്റ ഉത്തരവ് ഇറക്കാതെ താഴ്ന്ന വിഭാഗം ജീവനക്കാരോട് കാണിക്കുന്ന നീതി നിഷേധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
വടകര നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ.അസീസ് ഉദ്ഘാടനം ചെയ്തു. ഗില്‍ ബോയ് ഫര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. സി.കെ രജിത് കുമാര്‍, പ്രേമകുമാരി, രജനി, ഹാഷിം പി.വി., രഞ്ജിത്ത് കണ്ടോത്ത്, കെ.കെ.സുരേഷ്, വി.കെ.മജീദ്, ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ശുഐബ് മൂലൂര്‍ (പ്രസിഡണ്ട്), ലിജീഷ് (വൈ.പ്രസിഡണ്ട് ), ഷിനി ( സെക്രട്ടറി), ഹരീന (ജോ.സെക്രട്ടറി), ഗണേഷന് ആര് (ട്രഷറര്‍),
ഗിരിജ (വനിത വിംഗ് കണ്‍വീനര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.