വടകര: പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ച ധര്‍ണയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലേക്ക് നേതാക്കളെ പ്രേരിപ്പിക്കും വിധം
വടകരയിലെ മുസ്ലിംലീഗില്‍ ഉരുണ്ടുകൂടിയ പോരിന് പിന്നില്‍ മനാറുല്‍ ഇസ്ലാം (എംഐ) സഭയിലെ തര്‍ക്കമാണെന്ന് സൂചന. സഭയുടെ നേതൃത്വം പിടിക്കാനുള്ള ശ്രമമാണ് വിഭാഗിയതായി പാര്‍ട്ടിയിലേക്ക് എത്തിയത്.
വടകരയിലെ ഇസ്ലാംമത വിശ്വാസികളില്‍ നവോഥാനത്തിന് തുടക്കം കുറിച്ച് മതപഠനത്തോടൊപ്പം സ്ഥാപിതമായതാണ് ആറോളം വിദ്യാലയങ്ങള്‍. ഇവയുടെ ഭരണം കൈയാളുക എന്നത് ഏതൊരു ലീഗ് നേതാവിന്റെയും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. ഹയര്‍സെക്കന്ററി സ്കൂള്‍ അടക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിലെ മണികിലുക്കത്തില്‍ മയങ്ങാത്തവര്‍ കുറവാണ്. ഈ വര്‍ഷം ആറു പേരെയാണ് എംഐ സഭയിലെ വിദ്യാലയങ്ങളില്‍ നിയമിച്ചത്. സ്വാഭാവികമായും സഭാ
കമ്മിറ്റിയുടെ തലപ്പത്തുള്ളവര്‍ക്കാണ് നിയമനം കൈയാളുന്നതിലെ ചുമതല.
മാനേജ്മെന്റ് സ്കൂളുകളില്‍ അധ്യാപക നിയമനത്തിനു 30 ലക്ഷവും അതിനു മീതെയുമാണ് വിലയെങ്കില്‍ വടകരയിലെ എംഐ സഭയുടെ കീഴില്‍ എത്രയാണെന്ന് ചോദിച്ചാല്‍ അത്തരം ഏര്‍പാടൊന്നും ഇല്ലെന്നാണ് പ്രതികരണം. കോഴ വാങ്ങുന്നത് കുറ്റകരമാണല്ലോ. അതുകൊണ്ടുതന്നെ ബാങ്ക് ഇടപാടൊന്നും നടക്കില്ല. ചില മാനേജ്മെന്റുകള്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി വിനിയോഗിക്കുമ്പോള്‍ വേറെ ചിലര്‍ സ്വന്തം ആവശ്യത്തിനും ബിസിനസിലുമൊക്കെയായി കോഴ ഉപയോഗിക്കുന്നു. കൈയിലുള്ള പണം പിന്നെന്തു ചെയ്യും എന്നത് സ്വാഭാവിക ചോദ്യം.
കോഴ വാങ്ങാത്തവരായതിനാല് എംഐ സഭയുടെ തലപ്പത്തുള്ളവരോട് ഈ ചോദ്യത്തിനു പ്രസക്തിയില്ല. എങ്കിലും എംഐ സഭ
പിടിക്കുക എന്നത് വടകരയിലെ ലീഗ് നേതാക്കളുടെ എക്കാലത്തേയും ആഗ്രഹമാണ്.
എംഐ സഭയിലേക്ക് തെരഞ്ഞെടുപ്പ് അടുത്തതോടെ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. ഇതിനു വേണ്ട വിദ്യകള്‍ ഇറക്കിക്കഴിഞ്ഞു. എംഐ സഭയുടെ വിദ്യാലയങ്ങളില്‍ ഇത്തവണ അധ്യാപകരെ നിയമിച്ചത് സമുദായ താല്പര്യം പരിഗണിക്കാതെയാണെന്ന പരാതിയുമായി നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. ഇക്കാര്യം ലീഗ് മണ്ഡലം നേതൃത്വത്തിന്റെ മുമ്പിലുമെത്തി. ഇതിനു തിരിച്ചടിയായി മറുപക്ഷം വടകരയിലെ ലീഗ് നേതൃത്വത്തിന്റെ കഴിവുകേട് ചൂണ്ടിക്കാട്ടിക്കൊണ്ട് സംസ്ഥാന നേതൃത്വം വരെയുള്ള മേല്‍ ഘടകങ്ങള്‍ക്ക് പരാതി നല്കി. ഉന്നത നേതാക്കള്‍ക്ക് വടകരയിലെ
പോരിന്റെ അടിസ്ഥാന വിഷയം എന്താണെന്ന് അറിയാവുന്നതുകൊണ്ട് രണ്ടുകൂട്ടരുടെ പരാതിയിലും നടപടി കൈക്കൊണ്ടില്ല. ഇതിലെ അമര്‍ഷമാണ് ധര്‍ണയില്‍ പങ്കെടുക്കാതെ മാറി നില്ക്കാന് ഒരു കൂട്ടരെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
സ്വന്തം സമുദായത്തിനു വേണ്ടിയാണ് എംഐ സഭയും വിദ്യാലയങ്ങളും എന്നു പറയുമ്പോള്‍ തന്നെ അധ്യാപക നിയമനങ്ങള്‍ വരുമ്പോള്‍ സമുദായ താല്പര്യം മറന്നുപോകുന്നു. അത് എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ ചിരിയാവും മറുപടി. സ്വന്തക്കാരേക്കാള്‍ അന്യരെ നിയമിക്കുന്നതില്‍ ഗുണം കാണുന്നുണ്ടാവും.