കുറ്റ്യാടി: ആശയവിനിമയ ശേഷിയുടെ ഏറ്റവും നല്ല പ്രകടനമാണ് പ്രസംഗമെന്നും പ്രസംഗത്തിന്റെ ബാലപാഠങ്ങള്‍ പ്രൈമറി
തലത്തില്‍ തന്നെ നല്‍കണമെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജയചന്ദ്രന് മൊകേരി പറഞ്ഞു. മണ്ണൂര്‍ ഗവ.എല്‍പി സ്കൂളിന്റെ തനത് പ്രവര്‍ത്തനമായ കുട്ടീസ് ടോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപകന് അബ്ദുല്ല കെ കെ അധ്യക്ഷത വഹിച്ചു.
കുട്ടികള്‍ക്ക് പ്രസംഗത്തിനുള്ള വിഷയങ്ങള്‍ മുന്‍കൂട്ടി നല്കി ആഴ്ചയില്‍ ഒരു ദിവസം 10 കുട്ടികള്‍ വീതം പ്രസംഗം അവതരിപ്പിക്കുന്ന പദ്ധതിയാണ് കുട്ടീസ് ടോക്ക്. എഴുത്തുകാരനും പ്രഭാഷകനുമായ നവാസ് മൂന്നാംകൈ പ്രസംഗ കലയെ കുറിച്ച് ക്ലാസെടുത്തു. അധ്യാപകരായ ഹസീന.പി, റസ്മിന,
പി.കെ.ഷിജിന, കെ.പി.നജ്ല, പിടിഎ പ്രതിനിധികളായ മുബാറക് വി.കെ, ജസീല നിഷാദ്, നീതു കെ.കെ, ശരീഫ റഫീഖ്, റാഷിദ
റിയാസ്, ജൗഹീന നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു