കൊച്ചി: എസ്ഡിപിഐ നേതാവ് ആലപ്പുഴയിലെ ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് നാലുപേരും. പ്രതികള്‍ക്ക് ജാമ്യം നല്കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഉത്തരവ്. എന്നാല്‍ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഹൈക്കോടതി ശരിവെച്ചു. എസ്ഡിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന് കേസ്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ്
ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ജാമ്യം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകര്‍ക്ക് വീഴ്ച ഉണ്ടായെന്നും പബ്ലിക് പ്രോസികൂട്ടാര്‍ പി പി ഹാരിസ് വാദിച്ചു.
2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബറില്‍ ഷാനിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.