
ചിറക്കര പള്ളിത്താഴെ ഇന്‍ഡസ് ഗ്രൂപ്പിന്റെ നെക്സ ഷോറൂമിലാണ് സംഭവം. ഉപഭോക്താക്കള്‍ക്ക് നല്കാന് എത്തിച്ച പുതിയ കാറുകള്‍ക്കാണ് തീപിടിച്ചത്.
മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ഒരു കാറും മാരുതി ഫ്രോങ്ക്സിന്റെ രണ്ടു കാറുമാണ് പൂര്‍ണമായി കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജര്‍ ടി.പ്രവീഷ് പറഞ്ഞു.
യാര്‍ഡില്‍ പുതിയതും പഴയതുമായ 30 കാറുകള്‍ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചതിനാല്‍ മറ്റ് കാറുകള്‍ക്ക് തീപിടിച്ചില്ല. സുരക്ഷാജീവനക്കാരനാണ് തീപ്പിടിത്തം കണ്ടത്. തലശ്ശേരിയില്‍നിന്ന് രണ്ട് യൂണിറ്റും പാനൂരില്‍ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. തീ അണക്കാന്‍ 45 മിനിറ്റെടുത്തു. തലശ്ശേരി അഗ്നിരക്ഷാസേന അസി. സ്റ്റേഷന് ഓഫീസര്‍ സി.വി.ദിനേശന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ ബിനീഷ് നെയ്യോത്ത് എന്നിവര്‍ തീ അണക്കാന്‍ നേതൃത്വം നല്കി. എഎസ്പി
കെ.എസ്.ഷഹന്‍ഷ, തലശ്ശേരി പോലീസ് എസ്ഐ വി.വി.ദീപ്തി തുടങ്ങിയവര്‍ സ്ഥലത്തെത്തി.