കൊല്ലം: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടന്നടയിലെ കുടുംബ വീട്ടില്‍ മോഷണം. വീടിനോട് ചേര്‍ന്ന
ഷെഡ്ഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണ്
മോഷണം നടന്ന വിവരം അറിയുന്നത്.
ഇവര്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ടു പേര് മതില് ചാടി കടന്നു പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയില്‍ വീടിനു സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്.