കൊയിലാണ്ടി: നെല്യാടി കളത്തിന് കടവില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം
ഊര്‍ജിതമാക്കി പോലീസ്. റൂറല്‍ എസ്പി പി.നിധിന് രാജിന്റെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്ഐ കെ.എസ്. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് നഗരസഭയിലെയും സമീപ പ്രദേശത്തെയും ആശാ വര്‍ക്കര്‍മാരുമായി പോലീസ് ആശയ വിനിമയം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപം സിസിടിവി ദൃശ്യം ലഭ്യമല്ലാത്തത്
അന്വേഷണത്തിന് തടസ്സമായി. ഇക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെ പുഴയില്‍ മല്‍സ്യബന്ധനത്തിനു പോയവരാണ് പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നവജാതശിശുവിന്റെ (ആണ്‍കുട്ടി) മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ എന്തോ പൊന്തി കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മൃതദേഹമാണെന്ന് മനസിലായത്. കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് ഒരു ദിവസത്തെ വളര്‍ച്ച മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് കണക്കാക്കുന്നത്.
സംഭവം എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി എസ്എച്ച്ഒ 9497987193, എസ്ഐ 9497980798, പോലീസ് സ്റ്റേഷന് 0496 2620236 എന്ന നമ്പറുകളില്‍ ഏതിലെങ്കിലും അറിയിക്കണം.
-സുധീര്‍ കൊരയങ്ങാട്