വടകര: ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ശബരിമല ദര്‍ശനപുണ്യം പകര്‍ന്നു നല്കിയ വടകര ഗുരുസ്വാമി കെ.കുഞ്ഞിരാമക്കുറിപ്പിന്റെ ആറാം ഓര്മ ദിനം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ ഭക്തര്‍ പുഷ്പാര്‍ച്ചന നടത്തി. സുനില്‍ വടകരയുടെ സോപാനസംഗീതത്തോടുകൂടി ആരംഭിച്ച സാംസ്്കാരിക സദസ് കാവില്‍ പി.കെ.കുമാരഗുരുസ്വാമി ഉദ്ഘാടനം ചെയ്തു. വി.കെ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. വി.പി.ജിനചന്ദ്ര ബാബു ആധ്യാത്മിക പ്രഭാഷണം നടത്തി. രാഘവഗുരുസ്വാമി, വത്സലന്‍ കുനിയില്‍, പ്രേമന് റോയല്‍, നാണു സ്വാമി കുരുക്കിലാട്, മാളികപ്പുറം ശാന്ത അച്യുതന്, പവിത്രന് ചോമ്പാല എന്നിവര്‍ സംസാരിച്ചു.