കൊയിലാണ്ടി: നെല്യാടി കളത്തിന് കടവില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പുലര്‍ച്ചെ 1.30 ഓടെ
മല്‍സ്യബന്ധനത്തിനു പോയവരാണ് പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒരു ദിവസത്തെ പഴക്കമെങ്കിലുമുണ്ടാവുമെന്ന് കരുതുന്നു. പുഴയില്‍ എന്തോ
പൊങ്ങിക്കിടക്കുന്നുവെന്ന സംശയത്തില്‍ നോക്കിയപ്പോഴാണ് മത്സ്യതൊഴിലാളികള്‍ക്ക് മൃതദേഹം കണ്ടെത്താനായത്. തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം. ഇവര്‍ സമീപവാസിയെ വിളിച്ച ശേഷം നാട്ടുകാര്‍ കൊയിലാണ്ടി പോലീസിനെ
അറിയിക്കുകയായിരുന്നു. എസ്ഐ മണിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി. പിന്നാലെ അഗ്നി രക്ഷാ സേനയെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
-സുധീര്‍ കൊരയങ്ങാട്



-സുധീര്‍ കൊരയങ്ങാട്