ചൊക്ലി: റോഡരികില്‍ കുഴഞ്ഞ് വീണ സ്ത്രീക്ക് പ്രഥമ ശുശ്രൂഷ നല്കി ജീവന് രക്ഷാപ്രവര്‍ത്തനം നടത്തിയ ചൊക്ലി
വി.പി.ഓറിയന്റല്‍ സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് അനുമോദനം. ഖദീജത്തുല്‍ ഖുബ്റ, നഫീസത്തുല്‍ മിസിരിയ, ആയിഷ അലോന എന്നീ വിദ്യാര്‍ഥികളെയും അവരെ ഇതിന് പ്രപ്തരാക്കിയ അധ്യാപകന് പി.വി.ലൂബിനെയുമാണ് അനുമോദിച്ചത്. മിനിസ്റ്റിരിയല് സ്റ്റാഫ് അസോസിയേഷന് നേതൃത്വത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എ രാജേഷ് കുമാര്‍ കുട്ടികള്‍ക്കും അധ്യാപകനും ഉപഹാരം നല്കി. അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം എന്‍ സി ടി ഗോപീകൃഷ്ണന്, സന്തോഷ് കരിയാട്, മനോജ് ചോതാവൂര്‍, സുജിത്ത് സി എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ രമേശന് പി പി, ചൊക്ലി ബിആര്‍സി ബിപിസി സുനില്‍ ബാല്‍ കെ പി, കൃഷ്ണദാസ് പി കെ, തിലകന് വി എം, ഇ മണ് മല്‍ഹാര്‍, മനു പ്രസാദ് എം വി, റിതുല്‍ രാജ് എന്‍ പി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
കഴിഞ്ഞ ദിവസമാണ് ചൊക്ലി ഗുരുദേവ് സ്റ്റോറിന് സമീപം കുഴഞ്ഞ വീണ സ്ത്രീയെ കുട്ടികള്‍ പ്രഥമ ശുശ്രൂഷ നല്കി രക്ഷിച്ചത്. ഒട്ടേറെ പേരാണ് കുട്ടികളെ അഭിനന്ദിച്ചത്.

കഴിഞ്ഞ ദിവസമാണ് ചൊക്ലി ഗുരുദേവ് സ്റ്റോറിന് സമീപം കുഴഞ്ഞ വീണ സ്ത്രീയെ കുട്ടികള്‍ പ്രഥമ ശുശ്രൂഷ നല്കി രക്ഷിച്ചത്. ഒട്ടേറെ പേരാണ് കുട്ടികളെ അഭിനന്ദിച്ചത്.