കോഴിക്കോട്: ബീച്ചില്‍ വാഹനത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി
തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകന് ആല്വിന് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.
കാര്‍ ചെയ്സ് ചെയ്യുന്ന റീല്‍സാണ് എടുത്തത്. ആല്ബിന് റോഡിന്റെ ഡിവൈഡറില്‍ നിന്ന് കാര്‍ വരുന്നതിന്റെ വിഡിയോ എടുക്കുന്നതിനിടയിലാണ് അപകടം. അമിതവേഗതയിലെത്തിയ കാര്‍ ആല്‍വിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. ഒരാഴ്ച മുമ്പാണ് ആല്വിന് ഗള്‍ഫില്‍ നിന്ന് എത്തിയത്. രണ്ട് വാഹനത്തില്‍ എത്തിയ സംഘമാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് വിവരം. അമ്മ: ബിന്ദു. ആല്വിന് ഏക
മകനാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.