നാദാപുരം: വളയം എളമ്പയില്‍ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. ഇവിടെ നിന്ന് 600 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. വളയം
കണ്ടിവാതുക്കലില്‍ നിന്ന് എളമ്പയിലേക്ക് ഒഴുകുന്ന തോടരികില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. 200 ലിറ്ററിന്റെ മൂന്ന് ബാരലുകളിലാക്കിയാണ് ചാരായം നിര്‍മിക്കാനായി വാഷ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.ജയനും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. വാഷ് അധികൃതര്‍ നശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.
