
തൂണേരി ഇവിയുപി സ്കൂളില്‍ നടന്ന കലാ മത്സരങ്ങളോടെയാണ് കേരളോത്സവത്തിനു തിരശ്ശീല വീണത്. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജില കിഴക്കും കരമല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റഷീദ് കാഞ്ഞിരക്കണ്ടിയില്‍, ടി എന്‍ രഞ്ജിത്ത്, കെ.മധു മോഹനന്, കൃഷ്ണന് കാനന്തേരി, ഫൗസിയ സലീം എന്‍സി, അശോകന് തൂണേരി, ആനന്ദശീലന്‍, പുഷ്പരാജന്‍, വി കെ രജീഷ് എന്നിവര്‍ സംസാരിച്ചു.
നവംബര്‍ 21 മുതല്‍ പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്കൂള്‍, ചാലപ്പുറം, തൂണേരി, വെള്ളൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തിയ ഗെയിംസ്, അത്ലറ്റിക്സ്, വടംവലി ഉള്‍പ്പെടെയുള്ള മത്സരത്തിനു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റജുല നെടുമ്പ്രത്ത്, പി ഷാഹിന, ലിഷ കുഞ്ഞിപുരയില്‍, ഫസല്‍ മാട്ടാന്‍, ദീപേഷ് പയേരി, അജ്മല്‍, വാരിസ് എന്നിവര്‍ നേതൃത്വം നല്കി.