നാദാപുരം: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ തൂണേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂണേരിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന
പ്രതിഷേധ സംഗമം കോണ്‍ഗ്രസ് തൂണേരി മണ്ഡലം പ്രസിഡന്റ് അശോകന് തൂണേരി ഉദ്ഘാടനം ചെയ്തു. ടി പി ജസീര്‍ അധ്യക്ഷത വഹിച്ചു. ഫസല്‍ മാട്ടാന്‍, എ ന് കെ അഭിഷേക്, എം.ഹരിശങ്കര്‍, കെ സി പ്രേംജിത്ത്, സി പി തുഷാര്‍ രാജന്, എ പി റിയാസ്, നവജൂദ് എന്നിവര്‍ നേതൃത്വം നല്കി.
