പാറക്കടവ്: ചെക്യാട് സൗത്ത് എംഎല്‍പി സ്കൂളില്‍ അന്തരാഷ്ട്ര മണ്ണ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസര ശുചീകരണം, വൃക്ഷ തൈ നടല്‍ എന്നിവ നടന്നു. കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു. പ്രധാനാധ്യാപിക ജീഷ, അധ്യാപകരായ റഫീഖ്, അജയ്, അശ്വതി, രക്ഷിതാക്കളായ രവീന്ദ്രന്, അനീഷ്, വിജീഷ്, ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്കി.