വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഷട്ടില്‍ ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സ് &ഡബിള്‍സ്, വനിതാ സിംഗിള്‍സ് & ഡബിള്‍സ് ഇനങ്ങളില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വിജയികളായി. ഒഞ്ചിയത്തിനായി മടപ്പള്ളി സ്‌കൂള്‍ ഓഫ് സോക്കര്‍ ക്ലബിലെ ബബീഷ് സികെ, സച്ചിന്‍ സത്യനാഥ് സ്വാതി സത്യനാഥ്, ശ്വേത സത്യനാഥ് എന്നിവര്‍ മിന്നും പ്രകടനം കാഴ്ചവെച്ചു.
മുന്‍ കായിക അധ്യാപകന്‍ സത്യനാണ് ഇവരെ പരിശീലിപ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ ഏറാമലയും ഡബിള്‍സില്‍ ചോറോടും റണ്ണര്‍അപ്പായി. വിമന്‍സ് സിംഗിള്‍സ് & ഡബിള്‍സില്‍ അഴിയൂരാണ് റണ്ണര്‍ അപ്പ്.