പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നുകിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മുഖ്യ ആസൂത്രകരിലൊരാളായ അഴിയൂര്‍ സ്വദേശി പിടിയിലായി.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചസം ഘത്തിലെ കണ്ണിയായ വടകര അഴിയൂര്‍ സ്വദേശി കോറോത്ത് റോഡ് പുതിയോട്ട് താഴെകുനിയില്‍ ശരത്തിനെയാണ് (27) ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ-കവര്‍ച്ചാ സംഘത്തിലെ കണ്ണിയാണ് ശരത്തെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നിരവധി കേസുകളില്‍ നേരത്തേ പ്രതിയാണ്.