വടകര: വയനാട് മുണ്ടക്കൈ, ചൂരല്‍ മല ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്ര
കമ്മിറ്റി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ട്രഷറര്‍ ടി.കെ.വിവേക് കുമാര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവിനെ ഏല്പിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബൈജു.കെ.കെ അധ്യക്ഷത വഹിച്ചു. കളരി ഗുരുക്കള്‍ മീനാക്ഷിയമ്മ ആശംസകള്‍ നേര്‍ന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഉദയന്‍ കെ.കെ. സ്വാഗതം പറഞ്ഞു.
