
ഭക്തിചിന്തയില് മുഴുകിയ ആളായിരുന്നു ഇദ്ദേഹം.,
ഇതിനകം കെട്ട് നിറച്ച് കൊടുത്ത സ്വാമിമാര്‍ക്ക് കൈയ്യും കണക്കുമില്ല. ക്ഷേത്രങ്ങളെയും ഭക്തരെയും ഏറെ ആദരിച്ച് വന്ന വാസു ഗുരുസ്വാമി നല്ലെരു പാചകക്കാരനും നിര്‍മാണ തൊഴിലാളിയുമായിരുന്നു. വട്ടോളി വിശ്വമൂര്‍ത്തി ക്ഷേത്രോത്സവ പരിപാടിയില്‍ മൂഴുകിയിരിക്കവെയാണ് വേര്‍പാട്.
സംസ്കാരത്തിന് ശേഷം ക്ഷേത്ര പരിസരത്ത് നടന്ന സര്‍വ്വകക്ഷി അനുശോചനത്തില്‍ വാര്‍ഡ് മെമ്പര്‍ സി.പി.സജിത അധ്യക്ഷയായി. കുനിയില്‍ ശശീന്ദ്രന്, എലിയാറ ആനന്ദന്, എം.പി.രാജന്, എന്‍.വി.ചന്ദ്രന്, ഷാജി വട്ടോളി, പി.പി. വിനോദന്‍, സി.നാരായണന്, എന്‍.പി ജിതേഷ്, കെ. കണ്ണന് കെ.പി സുരേഷ്, രാജേന്ദ്രന്, വി.പി.കണാരന് എന്നിവര്‍ സംസാരിച്ചു. ഭക്തജനങ്ങള്‍, നാട്ടുകാര്‍, വിവിധ രാഷ്ട്രീയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മുതലായവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.-ആനന്ദൻ എലിയാറ