പുറമേരി: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ പുറമേരിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനവും സാഹായ്ന ധര്‍ണയും
സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. എം.എ. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞമ്മദ്, എ.പി. മുനീര്‍, കപ്ളികണ്ടി മജീദ്, കെ. സൂപ്പി, ആയിനി മൊയ്തു ഹാജി, മുഹമ്മദ് പുറമേരി , ഹാരിസ് കിഴക്കയില്‍, പനയുള്ളകണ്ടി മജീദ്, വി.പി. ഷക്കീല്‍ , ആര്.കെ. റഫീഖ്, ഷംസു മഠത്തില്‍, കെ.എം സമീര്‍, അസീസ് കുന്നത്, അഹമദ് നെല്ലോളി, കെ.പി.നജീബ്, കപ്ളിക്കണ്ടി പോക്കര് ഹാജി, സി.കെ.അമ്മത് എന്നിവര്‍ പ്രസംഗിച്ചു.
