വടകര: സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി വടകരയില്‍
ജനുവരി 11 ന് പ്രശസ്ത സംഗീതജ്ഞന് അടൂര്‍ സുദര്ശനന് കച്ചേരി അവതരിപ്പിക്കും. കെ.രാഘവന്മാസ്റ്റര് ഫൌണ്ടേഷന്, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ വൈകിട്ട് 5 ന് വടകര നഗരസഭാ പാര്‍ക്കിലാണ് സംഗീത വിരുന്ന്.
കര്‍ണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകീയമാക്കുന്നതിനും അക്കാദമി നേതൃത്വത്തില്‍ പ്രശസ്ത സംഗീതജ്ഞര്‍ ആറ് കേന്ദ്രങ്ങളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിക്കും. ഈ മാസം 15ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍,
വടകര, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ് കച്ചേരി.
വടകരയിലെ പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭാ പാര്‍ക്കില്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പി.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി രാജന്, പ്രേംകുമാര്‍ വടകര, സുനില്തിരുവങ്ങൂര്, ജയന് നാരായണ നഗരം, സുരേഷ് മടപ്പള്ളി, മണലില്‍ മോഹനന്, കെപി രമേശന്, സുരേഷ് പുത്തലത്ത്, ഇ എം രജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനില്‍ ആയഞ്ചേരി സ്വാഗതവും സജീവന് ചോറോട് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി ഹരീന്ദ്രനാഥ് (ചെയര്മാന്), മണലില്‍ മോഹനന് (കണ്‍വീനര്‍), സത്യനാഥന് കാവില്‍ (ട്രഷറര്‍).